Monday, August 28, 2017

CSIR-UGC ‘നെറ്റ്‌’ ഡിസംബർ 17-ന്‌

Published:27 Aug 2017, 11:04 pm
ശാസ്ത്രവിഷയങ്ങളിൽ ഗവേഷണത്തിനായുള്ള ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പിനും (ജെ.ആർ.എഫ്‌.) സർവകലാശാലകളിലും കോളേജുകളിലും ലക്ചറർ നിയമനത്തിന്‌ അർഹതാ നേടാനും (ലക്ചർഷിപ്പ്‌) സി.എസ്‌.ഐ.ആർ.-യു.ജി.സി. യുടെ സംയുക്താഭിമുഖ്യത്തിൽ 2017 ഡിസംബർ 17-ന്‌ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌ (നെറ്റ്‌) നടത്തും. ജെ.ആർ.എഫിനോ ലക്ചർഷിപ്പിനോ മാത്രമായോ, ഒരുമിച്ചോ അപേക്ഷിക്കാവുന്നതാണ്‌.

വിഷയങ്ങൾ: കെമിക്കൽ സയൻസ്‌, എർത്ത്‌-അറ്റ്‌മോസ്‌ഫെറിക്‌ ഓഷ്യൻ ആൻഡ്‌ പ്ലാനറ്ററി സയൻസസ്‌, ലൈഫ്‌ സയൻസസ്‌, മാത്തമാറ്റിക്കൽ സയൻസസ്‌, ഫിസിക്കൽ സയൻസസ്‌ വിഷയങ്ങളിലാണ്‌ ടെസ്റ്റ്‌. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ എം.എസ്‌സി./ഇന്റഗ്രേറ്റഡ്‌ ബി.എസ്‌.എം.എസ്‌./നാലുവർഷത്തെ ബി.എഡ്‌./ബി.ഇ./ബി.ടെക്‌./ബി.ഫാം./എം.ബി.ബി.എസ്‌. ബിരുദമെടുത്തവർക്ക്‌ നെറ്റിൽ  പങ്കെടുക്കാം. പട്ടികജാതി-വർഗം, ഭിന്നശേഷിക്കാർക്ക്‌ 50 ശതമാനം മാർക്ക്‌ മതി. എം.എസ്‌സി.ക്ക്‌ എൻറോൾ ചെയ്തവർക്കും വ്യവസ്ഥകൾക്ക്‌ വിധേയമായി ‘Result Awaited” കാറ്റഗറിയിൽ അപേക്ഷിക്കാം.  പ്രായപരിധി: ജെ.ആർ.എഫിന്‌ 1.7.2017-ൽ 28 വയസ്സ്‌ കവിയരുത്‌. പട്ടികജാതി-വർഗം, ഭിന്നശേഷിക്കാർ, വനിതകൾക്ക് എന്നിവർക്ക്‌ അഞ്ച്‌ വർഷവും ഒ.ബി.സി. നോൺ ക്രീമിലെയർ വിഭാഗക്കാർക്ക്‌ മൂന്നുവർഷവും ഇളവുണ്ട്‌. ലക്‌ചർഷിപ്പിന്‌ പ്രായപരിധിയില്ല. പരീക്ഷാഫീസ്‌ ജനറൽ 1000 രൂപ. ഒ.ബി.സി. നോൺ ക്രീമിലെയർ 500 രൂപ. പട്ടികജാതി-വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക്‌ 250 രൂപ. 

അപേക്ഷ: ഓൺലൈനായി www.csirhrdg.res.in  എന്ന വെബ്‌സൈറ്റിലൂടെ നിർദേശങ്ങൾ പാലിച്ച്‌ അപേക്ഷ സമർപ്പിക്കാം. ജെ.ആർ.എഫിനും ലക്‌ചർഷിപ്പിനും കൂടി ഒറ്റ അപേക്ഷ മതി. അപേക്ഷാസമർപ്പണം പൂർത്തിയാവുമ്പോൾ ഒരു ഫോറംനമ്പർ ലഭിക്കും. ഇത്‌ റഫറൻസിനായി സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗെട്ടടുത്ത്‌ പാസ്പോർട്ട്‌ വലിപ്പമുള്ള ഫോട്ടോ പതിച്ച്‌ ഒപ്പുവെച്ച്‌ ബന്ധപ്പെട്ട രേഖകൾ സഹിതം െസപ്റ്റംബർ 23-നകം കിട്ടത്തക്കവണ്ണം The Deputy Secretary (Exam), Human Resource Development Group, Examination Unit, CSIR Complex, Liberty Avenue Pusa, New Delhi-110012 എന്ന  വിലാസത്തിൽ സാധാരണ തപാലിൽ അയയ്ക്കണം.  വിവരങ്ങൾ www.csirhrdg.res.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.