Sunday, October 06, 2024

ആലോചന -വാർഡ് വിഭജനം 6-10- 2024

വാർത്താ പ്രസിദ്ധീകരണത്തിന്
എസ് എൽ പുരം  6-10--2024

 ആലോചന ചർച്ചായോഗം
ജനാധിപത്യപ്രക്രിയയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന്  വാർഡ് വിഭജനം അനിവാര്യമാണെങ്കിലും  അതുകൊണ്ട് കാര്യമായ പ്രയോജനം  സമൂഹത്തിന് ലഭിക്കാൻ ഇടയില്ലെന്ന് എസ്.എൽ പുരം ആലോചന സാംസ്കാരിക കേന്ദ്രത്തിൻ്റെ ഒക്ടോബർ മാസ ചർച്ചയിൽ അഭിപ്രായം.  പ്രദേശത്തിൻ്റെ വികസന സാധ്യതയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുള്ളവരെ വേണം വാർഡ് മെമ്പർമാരായി തിരഞ്ഞെടുക്കേണ്ടത്. അല്ലാത്ത പക്ഷം വാർഡ് വിഭജനം വൻസാമ്പത്തിക ബാധ്യതയായി മാറും

"വാർഡ് വിഭജനം കൊണ്ട് എന്ത് പ്രയോജനം? " എന്ന വിഷയം ഉപേന്ദ്ര ഷേണായ് അവതരിപ്പിച്ചു. 

പി മോഹനചന്ദ്രൻ ചർച്ച ഉദ്ഘാടനം ചെയ്തു. പ്രഫ കെ എ സോളമൻ അധ്യക്ഷത വഹിച്ചു 

എസ് എൽ പൂരം  ആലോചന കോർണറിൽ വെച്ച് നടത്തിയ ചർച്ചയിൽ എൻ ചന്ദ്രഭാനു , ഡോ. കെ വി ജയചന്ദ്രൻ,
സാബ്ജി, പ്രസാദ് തയ്യിൽപറമ്പിൽ, വിജയൻ തൈവെച്ചേടത്ത് ,  പ്രഫ എ.പി. ശശിധരൻ, മോഹനൻ മാരാരിക്കുളം, സുനിൽ ദേവസ്യ വരകാടി, വിക്രമൻ ശ്രീരഞ്ജിനി, സുമേഷ്  എന്നിവർ പ്രസംഗിച്ചു.