ടൊറന്‍േറാ: വിദൂര നക്ഷത്രങ്ങളുടെ ആകര്‍ഷണ ബലത്തിന്‍െറ അളവ് തിട്ടപ്പെടുത്താന്‍ പുതിയ ഉപാധി വികസിപ്പിച്ചതായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍. നക്ഷത്രങ്ങളുടെ ഉപരിതല ആകര്‍ഷണബലം വ്യക്തമായി ഗ്രഹിക്കാന്‍ കഴിയുന്നത് പ്രസ്തുത നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ ആവാസക്ഷമമാണോ എന്ന് കണ്ടത്തൊന്‍ സഹായകമാകുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
വിദൂര നക്ഷത്രങ്ങളുടെ പ്രഭയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ വിശകലനം ചെയ്യുന്ന രീതിയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്.
വിദൂര നക്ഷത്രങ്ങളുടെ പ്രഭയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ വിശകലനം ചെയ്യുന്ന രീതിയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്.
നാസയുടെ കെപ്ളര്‍, കനഡയുടെ മോസ്റ്റ് എന്നീ ബഹിരാകാശ പേടകങ്ങള്‍ ഇത്തരം വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. നക്ഷത്രത്തിന്‍െറ ഭാരം, വ്യാസം എന്നിവയുടെ തോതനുസരിച്ച് ഇത്തരം പ്രഭാവ്യതിയാനങ്ങള്‍ സംഭവിക്കാറുള്ളതായി ശാസ്ത്രം വിലയിരുത്തുന്നു. ഈ വ്യതിയാനങ്ങള്‍ വിശകലനം ചെയ്യാന്‍ ടൈംസ്കേല്‍ ടെക്നിക് എന്ന നിര്‍ധാരണരീതി ആശ്രയിക്കുന്നപക്ഷം നക്ഷത്രങ്ങളുടെ താപനില, പ്രകാശതീവ്രത, അവയെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷനില തുടങ്ങിയവ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയാന്‍ സഹായകമാകും. വാനശാസ്ത്രജ്ഞര്‍ക്കും ബഹിരാകാശ യാത്രക്കാര്‍ക്കും മുന്നില്‍ ഈ നൂതനരീതി പുതിയ പഠനസാധ്യതകള്‍ തുറക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. തോമസ് കാലിംഗറുടെ നേതൃത്വത്തില്‍ നടന്ന പഠനത്തെ ആധാരമാക്കി തയാറാക്കിയ പഠന റിപ്പോര്‍ട്ട് സയന്‍സ് ജേണല്‍ ശാസ്ത്രമാസികയാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്.
No comments:
Post a Comment