Friday, November 11, 2011

ദൈവകണം


ദൈവകണത്തിന്റെ ഉത്തരത്തിനായുള്ള ഒരു ശാസ്ത്രീയ അന്വേഷണമാണ്‌ സ്വിറ്റ്സര്‍ലാന്റില്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഗുരുക്കന്മാരും മതാചാര്യന്മാരുമെല്ലാം ഇതേ അന്വേഷണപാതയിലൂടെയാണ്‌ കടന്നുപോയത്‌. യഥാര്‍ത്ഥത്തില്‍ എന്താണ്‌ ദൈവകണം? അത്‌ ശബ്ദമാണോ, പ്രകാശമാണോ, പ്രകാശത്തിനുമപ്പുറമുള്ള പരമപ്രകാശമാണോ? അതുണ്ടോ… അതില്ലയോ… ദൈവകണം മഹാപ്രകാശത്തിനുമപ്പുറമുള്ള ശൂന്യതയാണ്‌. ദൈവകണം ശൂന്യതയാണ്‌. അതാണ്‌ ലോകസൃഷ്ടിക്ക്‌ ആധാരമായിരിക്കുന്നത്‌. എല്ലാ മതദൈവങ്ങളുടെയും യോഗികളുടെയും സത്ത എന്നുപറയുന്നത്‌ ശൂന്യതയാണ്‌. വസ്തുക്കളുടെ വിഭജിതരൂപങ്ങളായ മോളിക്കൂള്‍സ്‌, ആറ്റം, സബ്‌-ആറ്റമിക്‌ പാര്‍ട്ടിക്കിള്‍സ്‌, ഇന്നര്‍ സ്പേസ്‌, ഇന്നര്‍ ലൈറ്റ്‌, കോണ്‍ഷ്യസ്നെസ്സ്‌ എന്നീ സ്ഥൂല- സൂക്ഷ്മ-കാരണ രൂപങ്ങള്‍ക്കെല്ലാം ഉപരിയായി നിലകൊള്ളുന്നതാണ്‌ ശൂന്യത. അത്‌ അപരിമേയമാണ്‌, അവ്യാഖ്യേയമാണ്‌, അനന്തമാണ്‌, അനിര്‍വചനീയമാണ്‌. സൃഷ്ടി സ്ഥിതി സംഹാര സ്വര്‍ഗ്ഗ നരക വിശ്വാസങ്ങള്‍ക്കെല്ലാം അതീതമാണത്‌. അതേക്കുറിച്ച്‌ പറയാന്‍ കഴിയാത്തതുകൊണ്ടാണ്‌ അത്‌ മൗനത്തില്‍ ഒളിഞ്ഞിരിക്കുന്നത്‌, മന്ദഹാസത്തില്‍ വിരിഞ്ഞിരിക്കുന്നത്‌. ശാസ്ത്രജ്ഞന്മാര്‍ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലൂടെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ സൂര്യയോഗികള്‍ അത്‌ സ്മോള്‍ ഹാഡ്രോണ്‍ കൊളൈഡറിലൂടെ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു.

1 Comment for “ദൈവകണം”

സൂര്യാജിയുടെ വിഷയം ഫിസിക്സ്‌ ആയിരുന്നുവെന്ന കാര്യത്തില്‍ അശേഷം സംശയമില്ല. ഏതു വിഷയവും പൂര്‍ണമായി പഠിച്ചില്ലെങ്കില്‍ ഈ വിധ കുഴപ്പങ്ങള്‍ സാധാരണം .മഹാപ്രകാശത്തിനുമപ്പുറമുള്ള ശൂന്യതയാണു ദൈവകണ മെന്നും ശാസ്ത്രജ്ഞന്മാര്‍ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലൂടെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ സൂര്യയോഗികള്‍ അത്‌ സ്മോള്‍ ഹാഡ്രോണ്‍ കൊളൈഡറിലൂടെ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നുവെന്നു പറയുന്നതും അതുകൊണ്ടാണ്. ദൈവകണം കണ്ടുപിടിച്ച സ്ഥിതിക്ക് പ്രപഞ്ച രഹസ്യം ഒന്ന് വെളിപ്പെടുത്തു സൂര്യാജി. എന്തിനു ഒരു നോബല്‍ സമ്മാനം ചുമ്മാ വേണ്ടെന്നു വയ്ക്കണം.
-കെ എ സോളമന്‍

No comments: