Tuesday, October 09, 2012

ഭൌതിക ശാസ്ത്രത്തിനുള്ള നൊബെല്‍ സെര്‍ജെയും വിന്‍ഫീല്‍ഡും പങ്കിട്ടു



സ്റ്റോഖ്‌ഹോം: പ്രകാശത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഫോട്ടോണുകളെ കുറിച്ചുള്ള പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് ഭൗതികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം ലഭിച്ചു. ഫ്രഞ്ചുകാരനായ സെര്‍ജെ ഹരോഷെ അമേരിക്കക്കാരനായ ഡേവിഡ് വിന്‍ഫീല്‍ഡ് എന്നിവര്‍ക്കാണ് നോബല്‍. രണ്ടു പേര്‍ക്കും 1.2 മില്യണ്‍ ഡോളര്‍ വീതം ലഭിക്കും.
ക്വാണ്ടം ഒപ്റ്റിക്സിന്റെ പഠനത്തില്‍ ഇരുവരും പുതിയ വാതായനങ്ങള്‍ തുറന്നതായി റോയല്‍ സ്വീഡിഷ്‌ അക്കാദമി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്വതന്ത്രമായ ഊര്‍ജകണങ്ങളെ അവയെ നശിപ്പിക്കാതെ തന്നെ കണ്ടെത്തുന്ന പരീക്ഷണമാണ്‌ ഇരുവരും നടത്തിയത്‌.
ഗവേഷകര്‍ നേരത്തെ അസാധ്യമെന്ന്‌ വിധിയെഴുതിയ കാര്യമായിരുന്നു ഇത്‌. പുതിയ സൂപ്പര്‍ ഫാസ്റ്റ്‌ കംപ്യൂട്ടറുകള്‍ പോലും നിര്‍മിക്കാന്‍ സഹായകമാകുന്ന കണ്ടുപിടുത്തമാണ്‌ ഇവരുടേത്‌.
Comment: Fascinating Physics!
-K A Solaman 

No comments: