Friday, December 13, 2013

CSIR-UGC JRF/Lectureship NET പരീക്ഷ

 CSIR-UGC JRF/Lectureship NET പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്: 

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മുതല്‍ പരീക്ഷാ സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ് അഡ്മിറ്റ് കാര്‍ഡ് (ഹാള്‍ ടിക്കറ്റ്) നല്‍കുന്ന പതിവ് നിര്‍ത്തലാക്കുകയാണ്. തപാലില്‍ ഇത് ഇനിയും ലഭിച്ചിട്ടില്ലാത്ത പരീക്ഷാര്‍ത്ഥികള്‍ക്ക്, പകരം http://www.csirhrdg.res.in/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന അഡ്മിറ്റ് കാര്‍ഡുകള്‍ നേരിട്ടു ഉപയോഗിക്കാവുന്നതാണ്. 


സാങ്കേതിക കാരണങ്ങളാല്‍ ചില അഡ്മിറ്റ് കാര്‍ഡുകളില്‍ ഫോട്ടോ പതിയാതെ പോയിട്ടുണ്ടാകും. അങ്ങനെയുള്ളവര്‍ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും അഡ്മിറ്റ് കാര്‍ഡിന്റെ രണ്ട് കോപ്പികളും ഒപ്പം ഇലക്റ്ററല്‍ ഐ‌ഡി കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകളും കൂടി ഒപ്പം കരുതിയിരിക്കണം. 

No comments: