ഹൈഡ്രജന്‍ കാറുമായി ടയോട്ട വരാനൊരുങ്ങുന്നു. ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഹൈഡ്രജന്‍കാറുകളുടെ രണ്ട് മോഡലുകള്‍ (Hydrogen fuel cell cars) ടയോട്ട പ്രദര്‍ശിപ്പിച്ചത്. 2015 ല്‍ ഹൈഡ്രജന്‍കാര്‍ നിരത്തിലിറക്കാനാകുമെന്ന് ടയോട്ടയുടെ ഓട്ടോമോട്ടീവ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ്പ്രസിഡന്റ് ബോബ് കാര്‍ട്ടര്‍ പറഞ്ഞു. കാലിഫോര്‍ണിയയിലായിരിക്കും ആദ്യത്തെ ലോഞ്ച്.
കാലിഫോര്‍ണിയയില്‍ നൂറ് ഹൈഡ്രജന്‍ഫില്ലിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയായിട്ടുണ്ട്. കാറിറങ്ങുമ്പോള്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും വേണമെന്നതുകൊണ്ടാണ് തുടക്കം അവിടെയാക്കിയത്. വടക്കേ അമേരിക്കയിലായിരുന്നു ഹൈഡ്രജന്‍ കാറിന്റെ റോഡ് ടെസ്റ്റ്. പത്തുസെക്കന്റു കൊണ്ട് അറുപതുകിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ ഹൈഡ്രജന്‍കാറിനാവും. മുഴുവനായും ഇന്ധനം നിറയ്ക്കാന്‍ മൂന്നുമുതല്‍ അഞ്ചുമിനിറ്റുവരെ സമയം മതി. ഒരു തവണ ഇന്ധനം നിറച്ചാല്‍ 482.80 കിലോമീറ്റര്‍ ഓടിക്കാം. ഹൈഡ്രജന്‍കാറിന് ടയോട്ട ഇനിയും പേരിട്ടുകഴിഞ്ഞിട്ടില്ല.
Comment: ഹൈഡ്രജന്‍ കാര്‍ വരട്ടെ, എന്നിട്ടുവേണം ഒരെണ്ണം വാങ്ങാന്‍ !
-കെ എ സോളമന്‍
No comments:
Post a Comment