Monday, September 24, 2018

സി.എസ്.ഐ.ആർ.-യു.ജി.സി പരീക്ഷ ഡിസംബർ 16-ന് .

Published:21 Sep 2018
സി.എസ്.ഐ.ആർ., യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബർ 16-ന്. കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ്ഫറിക്-ഓഷ്യൻ & പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നിവയിലാണ് പരീക്ഷ നടത്തുന്നത്. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും ലക്ചറർഷിപ്പിനും യോഗ്യത നേടാൻ നെറ്റ് പരീക്ഷ പാസാവണം.
യോഗ്യത: എം.എസ്‌സി. തത്തുല്യം/ ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്./ നാലുവർഷ ബി.എസ്./ ബി.ഇ./ ബി.ടെക്/ എം.ബി.ബി.എസ്./ ബി.ഫാർമ. യോഗ്യതാപരീക്ഷയിൽ ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 55 ശതമാനവും പട്ടികജാതി/ പട്ടികവർഗം/ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും മാർക്ക് വേണം.
എം.എസ്‌സി. വിദ്യാർഥികൾ, യോഗ്യതാ കോഴ്സുകളുടെ 10+2+3 ഭാഗം പൂർത്തിയാക്കിയവർ എന്നിവർക്കും അപേക്ഷിക്കാം. ഇവർ രണ്ടുവർഷത്തിനകം യോഗ്യത നേടണം. ബി.എസ്‌സി.(ഓണേഴ്സ്)/ തുല്യ ബിരുദം ഉള്ളവർക്കും ഇന്റഗ്രേറ്റഡ് എം.എസ്‌സി. -പിഎച്ച്.ഡി. ചെയ്യുന്നവർക്കും അപേക്ഷിക്കാം. ബാച്ചിലർ ബിരുദധാരികൾക്ക് ജെ.ആർ.എഫിനുമാത്രമേ അപേക്ഷിക്കാനാകൂ. ജെ.ആർ.എഫിനാണോ ലക്ചറർഷിപ്പിനാണോ പരിഗണിക്കേണ്ടതെന്ന് അപേക്ഷയിൽ വ്യക്തമാക്കണം. ജെ.ആർ.എഫിന് അപേക്ഷിക്കുന്നവർക്ക് ലക്ചറർഷിപ്പിനും യോഗ്യതയുണ്ടെങ്കിൽ രണ്ടിലേക്കും പരിഗണിക്കും.
ജെ.ആർ.എഫിന് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 1.7.2018-ന് 28 വയസ്സ്. ഒ.ബി.സി.ക്ക് മൂന്നും പട്ടികജാതി/ പട്ടികവർഗ/ ഭിന്നശേഷി വിഭാഗങ്ങൾക്കും വനിതകൾക്കും അഞ്ചുവർഷത്തെയും ഇളവുണ്ട്. ലക്ചറർഷിപ്പിന് ഉയർന്നപ്രായപരിധിയില്ല.
ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ് പരീക്ഷകൾ രാവിലെ 9 മുതൽ 12 വരെയും  കെമിക്കൽ സയൻസസ്,  എർത്ത്-അറ്റ്മോസ്ഫറിക്-ഓഷ്യൻ & പ്ലാനറ്ററി സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് എന്നിവ ഉച്ചയ്‌ക്ക് 2 മുതൽ 5 വരെയും നടത്തും. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 15 വരെ http://www.csirhrdg.res.in വഴി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: http://www.csirhrdg.res.in

No comments: