ആലപ്പുഴ: ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പദ്ധതികള്‍ ഏറെയും ഊര്‍ജ്ജ സംരക്ഷണത്തിന്റെ നൂതനവും വേറിട്ടതുമായ വഴികളെ പരിചയപ്പെടുത്തുന്നതായി.
പാചക ആവശ്യങ്ങള്‍ക്കുള്ള സോളാര്‍ കുക്കര്‍, തിരമാലകളില്‍ നിന്നും വൈദ്യുതി, പായലില്‍ നിന്നും ബയോഡീസല്‍, ചകിരിച്ചോറില്‍നിന്നും വൈദ്യുതി, വിവിധ സൗരോര്‍ജ്ജ പദ്ധതികള്‍ ഇങ്ങനെ പോകുന്നു കുരുന്നു പ്രതിഭകളുടെ ശാസ്ത്ര ഭാവനകള്‍.
ജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 18 സ്‌കൂളുകളാണ് പ്രോജക്ടുകള്‍ അവതരിപ്പിക്കാനെത്തിയത്.
പ്രകൃതിയോടിണങ്ങിയതും ചെലവ് കുറഞ്ഞതുമായ സൗരോര്‍ജ്ജ പദ്ധതികള്‍ ജനങ്ങള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
ജൂനിയര്‍ വിഭാഗത്തില്‍ ഗവ. യു.പി.എസ്. വേഴപ്രയും സീനിയര്‍ വിഭാഗത്തില്‍ ശ്രീഭുവനേശ്വരി എച്ച്.എസ്. മാന്നാര്‍, ഗവ. എച്ച്.എസ്.എസ്. ഹരിപ്പാട്, എന്‍.ആര്‍.പി.എം. എച്ച്.എസ്.എസ്. കായംകുളം, വി.വി.എച്ച്.എസ്.എസ്. താമരക്കുളം എന്നീ സ്‌കൂളുകളും സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സിലേക്ക് പ്രോജക്ട് അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ആലപ്പുഴ ഡി.ഡി.ഇ. ജിമ്മി കെ.ജോസ് ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. എ.അരുണ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എച്ച്. ശ്രീകുമാര്‍, ജില്ലാ അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ റോമിയോ കെ. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment