Tuesday, October 25, 2011

‘വെളുത്തുള്ളി’യെന്ന അത്ഭുത മരുന്ന്

‘വെളുത്തുള്ളി’യെന്ന അത്ഭുത മരുന്ന്
ബ്രാം സ്റ്റോക്കറിന്‍െറ ഡ്രാക്കുള എന്ന നോവലില്‍ നായകനായ വാന്‍ ഹെല്‍സിങ്ങ് ലൂസിയെ രക്തരക്ഷസിന്‍െറ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളി  ഉപയോഗിക്കുന്നുണ്ട്. ഇതിന്‍െറ മണം  രക്ഷസിന് ഭയമാണെന്നാണ് കഥയില്‍ പറയുന്നത്.
കഥയിലെ വെളുത്തുള്ളി മാഹാത്മ്യം ശരിയാണെന്ന്പഠനങ്ങള്‍ പറയുന്നു.  ആരോഗ്യത്തിന് ഗുണപ്രദമായ നൂറിലധികം ഘടകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ടത്രെ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയെ പ്രതിരോധിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്.
  ദിവസവും 600 മില്ലിഗ്രാം വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയാന്‍ സഹായകമാണ്.  ശരീരത്തിലെ രക്തചംക്രമണം  അഭിവൃദ്ധിപ്പെടുത്താനും , രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും  വെളുത്തുള്ളി സഹായിക്കുന്നു. ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് പല്ലു വേദനക്ക് മരുന്നായും വെളുത്തുള്ളി ഉപയോഗിക്കാം.  മാത്രമല്ല ശ്വാസകോശ രോഗങ്ങള്‍, ആമാശയത്തിനും  വന്‍കുടലിനും ബാധിക്കുന്ന  കാന്‍സര്‍  തുടങ്ങിയവയെ പ്രതിരോധിക്കാനും വെളുത്തുള്ളി ഫലപ്രദം.
Comment: 
ഇനിയിപ്പോള്‍ വെളുത്തുള്ളിയും കിട്ടാതെ വരും.
കെ എ സോളമന്‍

3 comments:

Unknown said...

veluthulli chouka ennoru sthalam kumbalangi bhagathu untennu kettittundu.avite akshya paathram undu. athil ninnu nnano-veluthulli ethra venamengilum kittum. pakaram iridium itendi varum. iridium venamennundengil ariyamallo thazhika kudangal pazhaya paathrangal vilkunna antique shappil kittum. illenkil pinne ambalamgal thanne raksha.

Unknown said...

By the way, by chance I saw a new site: Energetic Forum, which details a process which deals with conversion of plastic into petrol. there are many other items in it.

K A Solaman said...

Thank you Shenoy Sar for your valuable comment.
-K A Solaman