Saturday, October 29, 2011

സൂര്യനും എന്‍ട്രോപ്പി സിദ്ധാന്തവും

പ്രപഞ്ചത്തിലെ സൂര്യനൊഴികെയുള്ള സകല പ്രതിഭാസങ്ങളും ഭൂമിയും ചന്ദ്രനും ബുധനും ശുക്രനും ചൊവ്വയും അടക്കമുള്ള സൗരയൂഥമാകെയും തണുത്തുറഞ്ഞുപോയാലും സൂര്യന്‍ അതിന്റെ അവിനാശിയും സനാതനവുമായ സ്വപ്രഭയില്‍ നിലനില്‍ക്കും. കാരണം കാലത്തിന്റെ എല്ലാ പരിമിതികള്‍ക്കപ്പുറമുള്ള നിത്യസത്യമാണത്‌.

കാലമാണ്‌ എല്ലാ വസ്തുക്കളെയും നാശത്തിന്‌ വിധേയമാക്കുന്നത്‌. ദ്രവ്യപരമായ ഊര്‍ജത്തിന്റെ നാശത്തിനും കാലമത്രെ ഹേതു. എന്നാല്‍ ഈ കാലമുണ്ടാകുന്നത്‌ പ്രകൃതിയിലെ എന്‍ട്രോപി എന്ന പ്രക്രിയ നിമിത്തമാണ്‌.

1850 ല്‍ റൂഡോള്‍ഫ്‌ ക്ലോഷ്യസ്‌ എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്‌ പ്രകൃതിയില്‍ എന്‍ട്രോപ്പി എന്ന ഒരു പ്രതിഭാസമുണ്ടെന്നും അതിന്റെ ഫലമായി ഊര്‍ജ്ജത്തിന്റെ പ്രവൃത്തി ചെയ്യാനുള്ള കഴിവ്‌ നിരന്തരം കുറഞ്ഞുകുറഞ്ഞുവരും എന്ന കണ്ടെത്തല്‍ നടത്തിയത്‌.

എന്‍ട്രോപ്പി നിയമത്തെക്കുറിച്ചുള്ള ഈ ധാരണയാണ്‌ തെര്‍മോഡൈനാമിക്സിന്റെ രണ്ടാം നിയമം എന്നറിയപ്പെടുന്നത്‌. സാദിക്‌ കാര്‍നോട്ട്‌, ലോര്‍ഡ്‌ കെല്‍വിന്‍ എന്നിവരും ഈ നിയമത്തിന്റെ സ്വതന്ത്രകര്‍ത്താക്കളും വക്താക്കളുമാണ്‌. താപോര്‍ജ്ജത്തെ പൂര്‍ണ്ണമായും പ്രവൃത്തിയാക്കി മാറ്റാന്‍ കഴിയില്ല; നൂറുശതമാനം എഫിഷ്യന്‍സിയുള്ള ഒരു എഞ്ചിന്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. ഉദാഹരണമായി, ഒരു ലിറ്റര്‍ പെട്രോളില്‍ പതിനായിരം കിലോകലോറി ഊര്‍ജ്ജം ഉണ്ടെന്നു കരുതുക. സാധാരണ മോട്ടോര്‍ കാറില്‍ പകുതിയിലധികം ഊര്‍ജം ഉപയോഗശൂന്യമായി തീരുകയാണ്‌. സാധാരണനിലക്ക്‌ ഇന്നുള്ള ഏറ്റവും കാര്യക്ഷമമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാലും ഊര്‍ ജ്ജത്തിന്റെ മൂന്നിലൊന്നു മാത്രമേ പ്രവൃത്തിയാക്കി മാറ്റാന്‍ കഴിയുന്നുള്ളു. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന്‌ താപോര്‍ജം പ്രവൃത്തിയാക്കി മാറ്റുമ്പോള്‍ ഒരു നഷ്ടവും ഉണ്ടാകാതെ പൂര്‍ണ്ണമായും പ്രവര്‍ത്തിയായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തിയുള്ള ഒരു എഞ്ചിന്‍ ഇപ്പോഴും സാങ്കല്‍പികമായ ഒരു ആശയമാണ്‌. ഊര്‍ജനാശത്തെ സംബന്ധിച്ച്‌ തെര്‍മോഡൈനാമിക്സിന്റെ ഈ നിയമം രണ്ടു കാര്യങ്ങളിലാണ്‌ ഊന്നുന്നത്‌. ഒന്ന്‌ പ്രകൃതിക്ക്‌ എന്‍ട്രോപി എന്ന നശീകരണ ഗുണമുണ്ടെന്നും രണ്ട്‌ എല്ലാ താപശ്രോതസ്സുകളും കാലം കഴിയുമ്പോള്‍ ചൂടാറുമെന്നും. ഫലത്തില്‍ പ്രപഞ്ചത്തിന്റെ ഒരു ദോഷഗുണമായാണ്‌ എന്‍ട്രോപ്പിയെ കണക്കാക്കുന്നത്‌. എന്‍ട്രോപിയെന്ന പ്രക്രിയ ഹേതുവായി പ്രകൃതിയിലെ ഊര്‍ജത്തിന്റെ പ്രവൃത്തി ചെയ്യാനുള്ള കഴിവ്‌ നിരന്തരം ക്ഷയിക്കുമെന്നും വിദൂര ഭാവിയില്‍ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കാനുള്ള, ചൂടാക്കാനുള്ള ഊര്‍ജ്ജം തികയാതെ പ്രപഞ്ചത്തിന്‌ താപനാശം സംഭവിക്കുമെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍ പ്രപഞ്ചത്തിലെ ഊര്‍ജ്ജത്തിന്റെ ആകത്തുകയില്‍ മാറ്റം വരുന്നുണ്ട്‌ എന്ന്‌ ഈ നിയമം പറയുന്നില്ല. അത്‌ ശരിയുമാണ്‌ കാരണം സൂര്യന്‍ കാലാതീതമായി ജ്വലിച്ചുനില്‍ക്കുന്ന ശോഷണമില്ലാത്ത ഊര്‍ജത്തിന്റെ നിത്യയാഥാര്‍ത്ഥ്യമാണ്‌.
പ്രപഞ്ചോര്‍ജ്ജത്തിന്റെ സ്രോതസ്‌ ഈ സൂര്യന്‍ തന്നെ. അതിലെ ഊര്‍ജത്തിന്റെ ആകത്തുകയില്‍ മാറ്റം വരുന്നുണ്ട്‌ എന്ന്‌ ഈ നിയമം പറയുന്നില്ല. അത്‌ ശരിയുമാണ്‌ കാരണം സൂര്യന്‍ കാലാതീതമായി ജ്വലിച്ചുനില്‍ക്കുന്ന ശോഷണമില്ലാത്ത ഊര്‍ജത്തിന്റെ നിത്യയാഥാര്‍ത്ഥ്യമാണ്‌. പ്രപഞ്ചോര്‍ജത്തിന്റെ സ്രോതസും ഈ സൂര്യന്‍ തന്നെ. അതിലെ ഊര്‍ജ്ജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല ഇത്‌ തിരിച്ചറിഞ്ഞതുകൊണ്ടാണോ തെര്‍മോഡൈനാമിക്സിന്റെ രണ്ടാം നിയമം ഈ നിലാപാട്‌ സ്വീകരിച്ചതെന്നറിയില്ല. എങ്ങിനെയായാലും അറിഞ്ഞോ അറിയാതെയോ സാദിക്കാര്‍, കെല്‍വിന്‍ തുടങ്ങിയ അതിന്റെ കര്‍ത്താക്കള്‍ക്കു സത്യത്തെ നിഷേധിക്കാന്‍ ഇടവന്നിട്ടില്ല എന്നത്‌ ആശ്വാസകരമാണ്‌.

സൂര്യന്‌ എന്‍ട്രോപിയെന്ന പ്രതിഭാസത്തെ അതിജീവിക്കാനുള്ള കഴിവ്‌ ഉണ്ടെന്നുള്ളതിന്‌ തെളിവാണ്‌ നഷ്ടപ്പെടുന്നതിനു സമാനമായ ഊര്‍ജ്ജം അതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നത്‌. ഇത്‌ എങ്ങിനെയാണ്‌ എന്ന കാര്യത്തില്‍ ശരിയായ നിഗമനത്തിലെത്താന്‍ ശാസ്ത്രത്തിന്‌ കഴിഞ്ഞിട്ടില്ല. എന്നതാണ്‌ വസ്തുത. ശാസ്ത്രത്തിന്റെ വിശേഷിച്ച്‌ കേവലഭൗതിക ശാസ്ത്രത്തിന്റെ പരിമിതികളില്‍ ഒതുങ്ങുന്നതല്ല സൂര്യന്‍. എന്തായാലും പ്രപഞ്ചത്തിലുള്ള എല്ലാ ഗ്രഹങ്ങളും ഊര്‍ജനാശത്തിന്റെ ഫലമായ താപച്യുതിയില്‍ തണുത്തു മരവിച്ച്‌ പോയാലും സൂര്യന്‍ അതിന്റെ സര്‍വ്വതേജസോടുംകൂടി നിലനില്‍ക്കും. ഭൂമിയിലെ സുപ്രധാനമായൊരു ജീവസമൂഹമെന്നനിലയ്ക്ക്‌ മനുഷ്യന്‌ പ്രതീക്ഷയര്‍പ്പിക്കാവുന്ന ഏക ഊര്‍ജസ്രോതസ്സാണ്‌ സൂര്യന്‍. സൂര്യനെ നമുക്ക്‌ സ്നേഹത്തോടെയും വിശ്വാസത്തോടെയും ആശ്രയിക്കാം. കാരണം ഭൂമി സൂര്യന്റെ അനുഗ്രഹത്താല്‍ നിലകൊള്ളുന്നു എന്നതുതന്നെ.

- ഡോ. സൂര്യാജി

Comment: ഡോ. സൂര്യാജി പറഞ്ഞ മിക്ക കാര്യങ്ങളോടും യോജിക്കുന്നു. എന്നാല്‍ സൂര്യന്‍ കാലാതീതമായി ജ്വലിച്ചുനില്‍ക്കുന്ന ശോഷണമില്ലാത്ത ഊര്‍ജത്തിന്റെ നിത്യയാഥാര്‍ത്ഥ്യമാണ്‌ എന്ന വാദത്തോട് തീരെ യോജിപ്പില്ല. അനന്ത കോടി ന്കഷത്രങ്ങളില്‍ ഒന്നു മാത്ര മാണ് സൂര്യന്‍ . എല്ലാ നക്ഷത്രങ്ങള്‍ക്കും ജനനവും ജീവിതവും മരണവു മുണ്ട്. നമ്മുടെ സൂര്യനും ഇതെല്ല മുണ്ട്. സൂര്യന്റെ ഇപ്പോഴത്തെ പ്രായം 1000 കോടി കൊല്ലമാണ്. അടുത്ത 30 ബില്ല്യന്‍ വര്ഷം കൂടി സൂര്യന്‍ ഇതേ ശോഭയോടെ പ്രകാശിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഒടുക്കം എല്ലാ ഊര്‍ജവും നഷ്ടപ്പെട്ടു ഒരു തമോ ഗര്‍ത്തം, അതായതു ബ്ളാക്ക് ഹോള്‍ . അതല്ലേ ശരി ഡോ. സൂര്യാജി ?
-കെ എ സോളമന്‍

2 comments:

TPShukooR said...

താങ്കളുടെ കമന്റ്‌ ആഴത്തിലുള്ള ചിന്തയില്‍ നിന്നും ഉദ്ഭവിക്കുന്നതാണ്.

K A Solaman said...

Thank you Mr Shukoor for joining.
-K A Solaman