Tuesday, October 25, 2011

മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സറിനു കാരണമാവില്ലന്ന് പഠനം



 മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സറിനു കാരണമാവില്ലന്ന് പഠനം
ലണ്ടന്‍ :  മൊബൈല്‍ ഫോണ്‍ കാന്‍സറിനു കാരണമാകുന്നുവെന്നാണ്  പൊതുവേയുള്ള ധാരണ.എന്നാല്‍ അത്തരം ധാരണകള്‍ അടിസ്ഥാന രഹിതമെന്നാണ് ഡെന്‍മാര്‍ക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍  എപിഡമോളജിയിലെ ഗവേഷകര്‍ പറയുന്നത്.അവര്‍ 20 വര്‍ഷമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന  35000 പേരില്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത് . മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലും ഉപയോഗിക്കാത്തവരിലും കാന്‍സറിനുള്ള സാധ്യത ഒരു പോലെയാണെന്നാണ് ഇവരുടെ പഠനത്തില്‍ തെളിഞ്ഞത്. പഠനം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്‍െറ  വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന തര്‍ക്ക  വിഷയമാണ് മൊബൈല്‍ ഫോണ്‍   കാന്‍സറിനു കാരണമാകുമോ ഇല്ലയോ എന്ന്. ലോകാരോഗ്യ സംഘടന മൊബൈല്‍ ഫോണ്‍ ഹാനികര വിഭാഗത്തിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. 16 വയസിനു താഴെയുള്ളവര്‍ അത്യവശ്യമെങ്കില്‍ മാത്രമേ ഉപയോഗിക്കാവൂ.അതും കുറഞ്ഞ സമയത്തേക്ക് മാത്രം എന്നൊക്കെയാണ് അവര്‍ പറയുന്നത്.
Comment: പണം കൊടുത്തു മാറ്റിയെടുക്കവുന്നതെയുള്ളൂ ഏതു പഠന റിപ്പോര്‍ട്ടും.
-കെ എ സോളമന്‍

No comments: