'ഇന്റല്‍ ഇന്‍സൈഡ്'. നമ്മുടെ നാട്ടിലെ മിക്ക കമ്പ്യൂട്ടറുകളിലും ഇത്തരമൊരു ചെറുസ്റ്റിക്കര്‍ കാണാം. ആ കമ്പ്യൂട്ടറില്‍ ഇന്റലിന്റെ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കള്‍ എന്ന ബഹുമതി വര്‍ഷങ്ങളായി കൈയടക്കിവച്ചിരിക്കുകയാണ് ഇന്റല്‍ എന്ന അമേരിക്കന്‍ കമ്പനി. എ.എം.ഡി. പോലുള്ള വിലകുറഞ്ഞ പ്രൊസസറുകള്‍ കച്ചവടത്തില്‍ കാര്യമായ കുറവുവരുത്തിയെങ്കിലും കഴിഞ്ഞവര്‍ഷവും ഇന്റല്‍ 1200 കോടി ഡോളര്‍ ലാഭമുണ്ടാക്കി. പ്രൊസസറിന്റെ വേഗത്തിലും കാര്യക്ഷമതയുടെയും കാര്യത്തില്‍ ഇന്റലിനെ വെല്ലാന്‍ മറ്റൊരു കമ്പനിയില്ലെന്ന് ലോകം ഉറച്ചുവിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ലാഭക്കണക്ക്.
No comments:
Post a Comment