Wednesday, June 13, 2012

ROBOTICS ഭാവിയുടെ പഠനം



Posted on: 13 Jun 2012

എന്‍ജിനീയറിങ്ങും ശാസ്ത്രവും സമന്വയിക്കുന്ന പഠനശാഖയാണ് റോബോട്ടിക്‌സ്. റോബോട്ടുകളുടെ രൂപകല്പന, നിര്‍മിതി, ഘടന, ശേഷി തുടങ്ങിയവയൊക്കെയാണ് പഠനവിഷയങ്ങള്‍.

ഇന്ത്യയില്‍ ബിരുദതലത്തില്‍ റോബോട്ടിക്‌സ് പഠിക്കാന്‍ പ്രധാനകോഴ്‌സുകളൊന്നുമില്ല. പി.ജി. കോഴ്‌സാണ് ഉചിതം.
ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിയവയില്‍ ബിരുദം നേടിയവര്‍ക്ക് എം.ഇ., എം.ടെക് തലത്തില്‍ റോബോട്ടിക്‌സ് ഉപരിപഠനത്തിന് തിരഞ്ഞെടുക്കാം.

* കാണ്‍പുര്‍ ഐ.ഐ.ടി.യിലെ റോബോട്ടിക്‌സ് ആന്‍ഡ് മെക്കട്രോണിക്‌സ് പി.ജി. കോഴ്‌സ് നടത്തുന്നുണ്ട്. ഗേറ്റ് പ്രവേശനപ്പരീക്ഷ വഴിയാണ് പ്രവേശനം. നന്രന്ര.്രഹഹറക്ഷ.മര.ഹൃ മുംബൈ, ചെന്നൈ, ഡല്‍ഹി, ഖൊരഗ്പുര്‍, ഐ.ഐ.ടി.കളിലും ബാംഗ്‌ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും റോബോട്ടിക്‌സ് പി.ജി. കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

റോബോട്ടിക്‌സ് കോഴ്‌സുകള്‍ നടത്തുന്ന മറ്റു ചില കേന്ദ്രങ്ങള്‍:


* കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി, ബിറ്റ്‌സ് പിലാനി, അലഹാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും റോബോട്ടിക്‌സിലും എം.ടെക്), ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്, പ്രശാന്തിനിലയത്തിലെ ശ്രീസത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിങ്, കോയമ്പത്തൂര്‍ പി.എസ്.ജി. കോളേജ് ഓഫ് ടെക്‌നോളജി, കാഞ്ചീപുരത്തെ എസ്.ആര്‍.എം. സര്‍വകലാശാല.

No comments: